തിരുവനന്തപുരം: ക്ഷേമനിധി പെൻഷന്‍റെ രണ്ട് ഗഡു വരുന്ന ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഏഴുമാസത്തെ കുടിശ്ശിക ആയിരുന്നു മൊത്തത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു ഗഡു കഴിഞ്ഞമാസം നൽകി. രണ്ടു ഗഡുകൂടി ഇപ്പോൾ നൽകിയാലും അഞ്ചുമാസത്തെ പെൻഷൻ ഇനിയും കുടിശ്ശികയാണ്. ക്ഷേമപെൻഷൻ വൈകുന്നത് സംബന്ധിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് വിഷുവിനും റംസാനും മുന്നേ പണം കയ്യിലെത്തിക്കാനുള്ള സർക്കാരിന്റെ നടപടി. പെൻഷൻ വൈകുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയും ഇടത് മുന്നണി നേതാക്കൾക്കുണ്ട്.
Kerala welfare pension 3200 rupees distribution before ramadan vishu