എഎപിയും കെജ്‌രിവാളും 134 കോടി രൂപ കൈപ്പറ്റിയതായി ഖാലിസ്ഥാൻ നേതാവ് പന്നൂൻ; ഭുള്ളറിനെ വിട്ടയക്കാമെന്ന് വാഗ്ദാനം

2014-നും 2022-നും ഇടയിൽ ആം ആദ്മി പാർട്ടി ഖാലിസ്ഥാനി ഗ്രൂപ്പുകളിൽ നിന്ന് 16 മില്യൺ ഡോളർ (ഏകദേശം 133.54 കോടി രൂപ) കൈപ്പറ്റിയതായി ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ ആരോപിച്ചു. ഡൽഹിയിൽ സർക്കാർ രൂപീകരിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ ഖലിസ്ഥാനി ഭീകരൻ പ്രൊഫസർ ദേവീന്ദർ പാൽ സിംഗ് ഭുള്ളറിനെ വിട്ടയക്കാമെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നതായും ഗുർപത്വന്ത് സിംഗ് വെളിപ്പെടുത്തു. 1993-ലെ ഡൽഹി ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരുക്കേൽക്കുകയും ചെയ്‌ത കേസിലെ പ്രതികളിൽ ഒരാളാണ് ഭുള്ളർ.

യുഎസിലും കാനഡയിലും ഇരട്ട പൗരത്വം വഹിക്കുന്ന ഇന്ത്യൻ വംശജനായ പന്നൂൻ തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ഖാലിസ്ഥാനി പ്രസ്ഥാന പ്രവർത്തകനും സിഖ് ഫോർ ജസ്റ്റിസിൻ്റെ നേതാവുമാണ് പന്നൂൻ. 2014ൽ ന്യൂയോർക്കിലെ റിച്ച്‌മണ്ട് ഹില്ലിലെ ഗുരുദ്വാരയിൽ കെജ്‌രിവാളും ഖാലിസ്ഥാൻ അനുകൂല സിഖുകാരും കൂടിക്കാഴ്‌ച നടത്തി. സാമ്പത്തിക സഹായത്തിന് പകരമായി ഭുള്ളറിൻ്റെ മോചനം സുഗമമാക്കുമെന്ന് കെജ്‌രിവാൾ വാഗ്ദാനം ചെയ്തതായി പന്നൂൻ ആരോപിച്ചു.

ഖാലിസ്ഥാനി ഗ്രൂപ്പുകളിൽ നിന്ന് കെജ്‌രിവാളും അദ്ദേഹത്തിൻ്റെ പാർട്ടിയും ഫണ്ട് സ്വീകരിച്ചതായി പന്നൂൻ ആരോപിക്കുന്നത് ഇതാദ്യമല്ല. ജനുവരിയിൽ, കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും യുഎസിലെയും കാനഡയിലെയും ഖാലിസ്ഥാൻ അനുകൂലികളിൽ നിന്ന് 6 മില്യൺ ഡോളർ സംഭാവനയായി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു. ഫെബ്രുവരിക്കകം സിഖ് ഫോർ ജസ്റ്റീസ് നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പന്നൂൻ കെജ്രിവാളിനും മന്നിനും മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്പുര നിവാസികളായ ജഗദീഷ് സിംഗ്, മഞ്ജീത് സിംഗ്, ദേവീന്ദർ സിംഗ് എന്നിവരെ പഞ്ചാബ് പോലീസിൻ്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ അറസ്റ്റ് ചെയ്തതിന് ശേഷമാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.

2014 മുതൽ ഖലിസ്ഥാൻ അനുകൂല സംഘടനകൾ ഗവൺമെൻ്റ് രൂപീകരിക്കുന്നതിനായി എഎപിക്ക് 14 മില്യൺ യുഎസ് ഡോളർ ധനസഹായം നൽകിയിട്ടുണ്ടെന്നും പന്നൂൻ ആരോപിച്ചു.2022ലെ തെരഞ്ഞെടുപ്പിന്നും എ എ പി ഖലിസ്ഥാൻ ഫണ്ട് ഉപയോഗിച്ചെന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ ആരോപിച്ചു. യുഎസ്എ, കാനഡ, യുകെ, ഇയു, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഖലിസ്ഥാൻ അനുകൂല സിഖുകാർ എഎപിക്ക് വൻതോതിൽ ധനസഹായവും പിന്തുണയും നൽകിയിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ പറഞ്ഞു.

More Stories from this section

family-dental
witywide