ഡൽഹി: ഖലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദീപ് ദല്ലയെ അറസ്റ്റ് ചെയ്ത് കാനഡ. എന്നാൽ ഈ വിവരം ഇന്ത്യക്ക് ഇതുവരെ കൈമാറിയിട്ടില്ല. കൊടും ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ വിശ്വസ്തനായ ഇയാളെ കഴിഞ്ഞ 28ന് അറസ്റ്റ് ചെയ്തെന്നാണ് സൂചന. കൊലപാതകം, തീവ്രവാദമടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ദല്ലക്കായി പഞ്ചാബ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഖലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദീപ് ദല്ലയെ കീഴ്പ്പെടുത്തി ഒന്നരയാഴ്ച പിന്നിട്ടിട്ടും കാനഡ ഔദ്യോഗികമായി വിവരം ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നാണ് സൂചന. മില്‍ട്ടണില്‍ നവെടിവെപ്പിനിടെ ഇയാളെ കീഴ്പ്പെടുത്തിയെന്നാണ് വിവരം.
മറ്റുകാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ദല്ലക്കെതിരെ ഇന്ത്യയിൽ യുഎപിഎ അടക്കം നിരവധി കേസുകളുണ്ട്. 2020ല്‍ ദേര സച്ച സൗദയുടെ രണ്ട് അനുയായികളെ പഞ്ചാബില്‍ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് അര്‍ഷ് ദീപ് ദല്ല. ഖലിസ്ഥാന്‍ തീവ്രവാദത്തിലേക്ക് നിരവധി യുവാക്കളെ എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പഞ്ചാബ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാള്‍ കാനഡയിലേക്ക് കടന്നിരുന്നു. തീവ്രവാദികളുടെ പട്ടികയിലുള്ള അര്‍ഷ് ദീപ് ദല്ലയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കാനഡ അംഗീകരിച്ചിരുന്നില്ല.
Canada arrested Khalistan terrorist Arshdeep dalla