അമേഠി, റായ്ബറേലി സീറ്റുകളിൽ തീരുമാനം 24 മണിക്കൂറിനകം, കാത്തിരിക്കൂ: കോൺഗ്രസ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ റായ്ബറേലി, അമേഠി ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അന്തിമമാക്കുമെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.

ബുധനാഴ്ച ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജയറാം രമേശ് ഇക്കാര്യം പറഞ്ഞത്. രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിഷ പ്രഖ്യാപനം വരുമെന്നും അതുവരെ പ്രചരിക്കുന്നതെല്ലാം വ്യാജമായ വിവരങ്ങളാണെന്നും ജയറാം രമേശ് പറഞ്ഞു.

ആരും ഭയപ്പെടുകയോ ഒളിച്ചോടുകയോ ഇല്ല. സ്മൃതി ഇറാനി അമേഠിയിൽ സിറ്റിങ് എംപിയാണ്. അതുകൊണ്ടാണ് അവിടെ അവര്‍ പ്രചാരണം നടത്തുന്നത്. രാഹുലും പ്രിയങ്കയും രാജ്യവ്യാപകമായി പ്രചാരണം നടത്തുകയാണ്. നാളെ വൈകുന്നേരം വരെ കാത്തിരിക്കൂ. പ്രഖ്യാപനത്തില്‍ കാലതാമസമില്ല. മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന സമയത്ത് പ്രഖ്യാപിക്കാനാകില്ലെന്നും ജയറാം രമേശ് പറഞ്ഞു. ബിജെപി റായ്ബറേലിയിൽ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലല്ലോയെന്നും ജയറാം രമേശ് ചോദിച്ചു. അതേസമയം കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെ റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ നീക്കം.

More Stories from this section

family-dental
witywide