മലയാളത്തിന്റെ മഹാനടന്‍ ശ്രീനിവാസനെ കെ എച്ച് എന്‍ എ ആദരിക്കുന്നു

ന്യൂയോര്‍ക്ക്: മലയാള സിനിമാ രംഗത്ത് തന്റേതായ ഒരിടം സൃഷ്ടിച്ച മഹനടനും തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസനെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ആദരിക്കുന്നു. ഫെബ്രുവരി 1-ന് കേരളത്തില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ.യുടെ കേരള സംഗമ വേദിയില്‍ ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം നല്‍കി ശ്രീനിവാസനെ ആദരിക്കും.

ഇതോടൊപ്പം തന്നെ പ്രശസ്ത സാഹിത്യകാരിയും നിരൂപകയുമായ പ്രൊഫ. ഡോ. എം ലീലാവതിക്ക് കെ.എച്.എന്‍.എ നാലാമത് ആര്‍ഷദര്‍ശന പുരസ്‌കാരം നല്‍കി ആദരിക്കും. മുമ്പ് അക്കിത്തം, സി. രാധാകൃഷ്ണന്‍, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ക്കാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

കെ.എച്.എന്‍.എ. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘KHNA for Kerala’ ചാരിറ്റി പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. വിവിധ പദ്ധതികളിലായി ഒരു കോടി രൂപയുടെ ധനസഹായമാണ് കേരളത്തിനുവേണ്ടി ഡോ. ജയരാമന്‍ നേതൃത്വം നല്‍കുന്ന സേവാ ഫോറം നടപ്പിലാക്കുന്നത്.

പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍, വിധവകള്‍, ക്ഷേത്രകലാകാരന്മാര്‍ തുടങ്ങിയവര്‍ക്ക് സഹായം, സ്ത്രീകള്‍ക്ക് ബിസിനസ്സ് വായ്പ, ശാരീരിക-മാനസിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സാ സഹായം, ബാലാശ്രമങ്ങള്‍, വിദ്യാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ മുതലായ സ്ഥാപനങ്ങള്‍ക്ക് സഹായം, വനവാസി മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി നിരവധി കര്‍മ്മപദ്ധതികളാണ് ഈ ബൃഹത് സംരംഭത്തില്‍ കെ എച്ച് എന്‍ എ ഏറ്റെടുത്തിട്ടുള്ളത്.

കേന്ദ്ര മന്ത്രിമാര്‍, കേരള ഗവര്‍ണര്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടി എറണാകുളത്തുള്ള അഡ്‌ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് നടക്കുക. സമൂഹത്തിലെ വിവിധ ശ്രേണികളില്‍ നിന്നുള്ള പ്രമുഖര്‍ പ്രത്യേക ക്ഷണിതാക്കളായി പരിപാടിയില്‍ പങ്കെടുക്കുമെന്ന് കെ.എച്.എന്‍.എ. പ്രസിഡന്റ് അറിയിച്ചു.

More Stories from this section

family-dental
witywide