രതീഷ് നായർ കെ. എച്ച്. എൻ.എ. സ്കോളർഷിപ് കമ്മിറ്റി ചെയർമാൻ


പ്രസന്നൻ പിള്ള

ചിക്കാഗോ: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ
സ്കോളർഷിപ് കമ്മിറ്റിയുടെ ചെയർമാനായി സംഘടന മുൻ ജോയിന്റ്
സെക്രട്ടറിയും മുൻ ട്രസ്‌റ്റി വൈസ് ചെയർമാനുമായ രതീഷ്
നായരെ ട്രസ്‌റ്റി ബോർഡ് ഏകകണ്ഠമായി തെരഞ്ഞെടുത്തു. ചെയർ പേഴ്സൺ ഡോ: രഞ്ജിനി പിള്ള അധ്യക്ഷയായിരുന്നു.

വെർജീനിയ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വസ്തി ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടറാണ് രതീഷ് നായർ. കഴിഞ്ഞ കാൽ നൂറ്റാണ്ടായി അമേരിക്കയിലെ വിവര സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്നു. വെർജിനിയയിൽ കുടുംബസമേതം താമസിക്കുന്ന രതീഷ് അടൂർ സ്വദേശിയാണ്.

പഠനമികവും സാമ്പത്തിക പരാധീനതയുമുള്ള, ജീവകാരുണ്യത്തിന്റെ കരസ്പർശം ലഭിക്കേണ്ട 50 വിദ്യാർഥികളെ കണ്ടെത്തി അവരെ സഹായിച്ചുകൊണ്ടാണ് 2006 ൽ സ്കോളർഷിപ് പദ്ധതി ആരംഭിച്ചത്. പിന്നീട് ഇങ്ങോട്ട് മുടക്കമില്ലാതെ തുടരുന്ന ഈ പദ്ധതി 2023 ലെത്തിയപ്പോൾ ഒന്നര കോടി രൂപയുടെ സ്കോളർഷിപ്പുകളുടെ വിതരണം പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു എന്നത് അഭിമാനാർഹമാണ്.

രജത ജൂബിലി ആഘോഷിക്കാൻ തയാറെടുക്കുന്ന കെ.എച്ച്. എൻ. എ. അടുത്ത
രണ്ടുവർഷം കൊണ്ട് ഈ സ്വപ്ന പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം
ഇരട്ടിയാക്കാൻ ഉദ്ദേശിക്കുന്നു. ഉദാരമതികളായ സ്‌പോൺസർമാരെയും കർമ്മശേഷിയുള്ള മെന്റർമാരെയും കണ്ടെത്താൻ സംഘടനാ പാടവവും പ്രവർത്തന പരിചയവുമുള്ള ഡോ: സതീഷ് അമ്പാടി ( ഫിനിക്സ്), പ്രസന്നൻ പിള്ള ( ചിക്കാഗോ), ഗോവിന്ദൻകുട്ടി നായർ ( കാലിഫോർണിയ), അരവിന്ദ് പിള്ള (ചിക്കാഗോ) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

പുതിയ ചെയർമാനെയും കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിച്ചുകൊണ്ടു വൈസ്
ചെയർമാൻ സുധ കർത്ത, ടി.ഉണ്ണികൃഷ്ണൻ, വനജ നായർ, നന്ദകുമാർ ചക്കിങ്കൽ
എന്നിവർ സംസാരിച്ചു.

KHNA Scolarship Committee

More Stories from this section

family-dental
witywide