ജനാധിപത്യത്തെ കൊന്നു! ശിവസേന വിധിക്കുപിന്നാലെ ഉദ്ധവ് താക്കറെ സുപ്രീം കോടതിയിലേക്ക്

മുംബൈ: മഹാരാഷ്ട്ര അസംബ്ലി സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍, ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ‘യഥാര്‍ത്ഥ ശിവസേന’ എന്ന് വിധിച്ചതിന് തൊട്ടുപിന്നാലെ, മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിധിയെ ‘ജനാധിപത്യത്തിന്റെ കൊലപാതകം’ എന്ന് വിശേഷിപ്പിച്ചു.

‘ഇന്നലെ തന്നെ, ജനാധിപത്യം കൊല്ലപ്പെടുമെന്ന് ഞാന്‍ പറഞ്ഞു. ഇന്നത്തെ തീരുമാനം അത് വ്യക്തമാക്കുന്നു; ജനാധിപത്യം കൊല്ലപ്പെടുന്നു, ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് എത്ര എളുപ്പത്തില്‍ മാറാമെന്ന് ഇത് വ്യക്തമാക്കുന്നു.- അദ്ദേഹം പ്രതികരിച്ചു.

2022 ജൂണില്‍ എതിര്‍ ഗ്രൂപ്പുകള്‍ ഉയര്‍ന്നുവന്നപ്പോള്‍ ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ‘യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടി’ എന്ന് നാര്‍വേക്കര്‍ നേരത്തെ പറഞ്ഞിരുന്നു.

ഒരു നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശിവസേന ‘പ്രമുഖ്’ (മുഖ്യന്‍) ന് അധികാരമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പാര്‍ട്ടി തലവന്റെ ഇഷ്ടവും പാര്‍ട്ടിയുടെ ഇഷ്ടവും ഒരുപോലെയാണെന്ന വാദവും അദ്ദേഹം അംഗീകരിച്ചില്ല.

വിധിയോട് പ്രതികരിച്ച ഉദ്ധവ് താക്കറെ, സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ലെന്ന വിഷയം ചൂണ്ടിക്കാണിച്ചു.

എന്തുകൊണ്ടാണ് താന്‍ ഉള്‍പ്പെടെയുള്ള തന്റെ എംഎല്‍എമാരെയും സ്പീക്കര്‍ അയോഗ്യരാക്കാത്തതെന്നും താക്കറെ ആശ്ചര്യപ്പെട്ടു.

ശിവസേനയെ ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ ഉദ്ധവ് താക്കറെ, തന്റെ ക്യാമ്പ് സുപ്രീം കോടതിയെ സമീപിക്കുമെന്നും സൂചന നല്‍കി.

അതിനിടെ, തീര്‍പ്പ് വ്യക്തമായതിന് തൊട്ടുപിന്നാലെ പടക്കങ്ങള്‍ പൊട്ടിച്ച് ഷിന്‍ഡെ ക്യാമ്പ് ആഘോഷത്തില്‍ മുഴുകി.

More Stories from this section

family-dental
witywide