ആഷിക് അബുവിന്റെ സഹപാഠി, നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍…വിങ്ങുന്ന ഓര്‍മ്മയായി കൊല്ലപ്പെട്ട ടിടിഇ വിനോദ്

തൃശൂര്‍: ടിക്കറ്റ് പരിശോധനയ്ക്കിടെ അതിഥി തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടി.ടി.ഇ കെ.വിനോദ് നിരവധി സിനിമകളില്‍ വേഷമിട്ട അഭിനേതാവ് കൂടി ആയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവരുടെ ചിത്രങ്ങളില്‍ വേഷമിട്ട വിനോദ് സിനിമാ ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവമായിരുന്നു. നാല്‍പ്പതോളം ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ വെള്ളിത്തിരയിലെത്തിയ വിനോദിന്റെ സഹപാഠിയായിരുന്നു സംവിധായകന്‍ ആഷിക് അബു. ഇരുവരുമുള്ള സൗഹൃദം വഴിയാണ് വിനോദ് സിനിമയിലേക്കും അഭിനയരംഗത്തേക്കുമെത്തിയത്.

അതേസമയം, മോഹന്‍ലാലും മരണപ്പെട്ട ടിടിഇ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. സുഹൃത്തും അഭിനേതാവുമായിരുന്ന ടി.ടി.ഇ വിനോദിന് ആദരാഞ്ജലികള്‍ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മമ്മൂട്ടി ചിത്രമായ ഗ്യാങ്സ്റ്ററിലൂടെ അഭിനയരംഗത്തെത്തിയ വിനോദ് തുടര്‍ന്ന് മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം, ഹൗ ഓള്‍ഡ് ആര്‍ യു. വിക്രമാദിത്യന്‍, ജോസഫ് തുടങ്ങിയ ശ്രദ്ധയമായ ചിത്രങ്ങളില്‍ വേഷമിട്ടു.

ഇന്നലെ വൈകുന്നേരത്തോടെയാണ് വിനോദ് ദാരുണമായി കൊല്ലപ്പെട്ടത്. എറണാകുളം – പട്ന എക്സ്പ്രസില്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റെടുക്കാത്തതിന് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ അതിഥി തൊഴിലാളി രജനികാന്ത ഇദ്ദേഹത്തെ പുറകില്‍ നിന്നും തള്ളി ട്രാക്കിലിടുകയായിരുന്നു. തൊട്ടടുത്ത് ട്രാക്കിലേക്ക് വീണ വിനോദിന്റെ ദേഹത്തുകൂടി മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു.

രജനീകാന്ത

റെയില്‍വേ ജീവനക്കാരനായിരുന്ന പിതാവ് 2002 ല്‍ മരിച്ചതോടെയാണ് റെയില്‍വേയില്‍ വിനോദ് ജോലിയില്‍ പ്രവേശിച്ചത്. ഏറെക്കാലമായി വാടക വീട്ടില്‍ കഴിഞ്ഞിരുന്ന വിനോദും അമ്മയും സ്വന്തമായി ഒരു വീട്പണിത് കഴിഞ്ഞ ഫെബ്രുവരിയിലാണ് താമസം തുടങ്ങിയത്.

More Stories from this section

family-dental
witywide