
ന്യൂഡല്‍ഹി : ഇസ്രായേല്‍ ആക്രമണത്തില്‍ ഈ ആഴ്ച കൊല്ലപ്പെട്ട 10 ലെബനീസുകാരുടെ മരണത്തിന് മറുപടിയായി ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രായേലിനെതിരെ ആക്രമണം വര്‍ദ്ധിപ്പിക്കുമെന്ന് സൂചന നല്‍കി. ഇസ്രായേലിന് രക്തത്തിന്റെ വില നല്‍കുമെന്നാണ് ഹിസ്ബുള്ള പറഞ്ഞത്.
ഒക്ടോബറില്‍ ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഏകദേശം 20 വര്‍ഷത്തിനിടയിലെ ഏറ്റവും മാരകമായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്ളയും ഇസ്രായേലും ലെബനീസ്-ഇസ്രായേല്‍ അതിര്‍ത്തിയില്‍ പോരാട്ടം തുകയാണ്.
ഈ ആഴ്ചയിലെ ആക്രമണങ്ങളില്‍ ഇസ്രായേല്‍ മനഃപൂര്‍വം സാധാരണക്കാരെ ലക്ഷ്യം വച്ചതായി ഒരു ടെലിവിഷന്‍ പ്രസംഗത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സന്‍ നസ്റല്ല ആരോപിച്ചത്. സാധാരണക്കാരെ കൊല്ലുന്നത് ഇസ്രായേലിന് ഒഴിവാക്കാമായിരുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.