
ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹത്തിന് മാറ്റുകൂട്ടി താരങ്ങള്‍. മോഡലുകളും റിയാലിറ്റിഷോ താരങ്ങളുമായ കിം കര്‍ദാഷിയാനും സഹോദരി ക്ലോയി കര്‍ദാഷിയാനും സാരിയണിഞ്ഞാണ് വിവാഹ വേദിയിലേക്കെത്തിയത്. ചുവന്ന സാരിയില്‍ കിം എത്തിയപ്പോള്‍ ഗോള്‍ഡന്‍ വസ്ത്രത്തില്‍ ഡയമണ്ടന്‍ നെക്ലസ് അണിഞ്ഞാണ് ക്ലോയി എത്തിയത്.
പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്രയാണ് കിമ്മിന്റെ വസ്ത്രം ഡിസൈൻ ചെയ്തത്. ആകർഷകമായ ഡയമണ്ട് നെക്‌ലേസും മാംഗ് ടിക്കയും കിമ്മിന് മാറ്റുകൂട്ടി. കിമ്മിനെ കണ്ടാൽ ഒരു ഇന്ത്യൻ വധുവിനെപ്പോലെ തോന്നിക്കുമെന്നാണ് ആരാധകർ പറയുന്നത്.
ഇരുവരും മുംബൈ നഗരത്തില്‍ ഓട്ടോയില്‍ യാത്രചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ജുലൈ 11-നാണ് ഇരുവരും മുംബൈയിലെത്തിയത്.
ബോളിവുഡ് താരങ്ങളും കായിക താരങ്ങളും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അനന്തിന്റെയും രാധികയുടെയും വിവാദത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.