ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് തന്റെ ആദ്യ വനിതാ അസിസ്റ്റന്‍ഡിനെ നിയമിച്ചു. അങ്ങനെ 33 കാരിയായ ക്യാപ്റ്റന്‍ കാറ്റ് ആന്‍ഡേഴ്‌സണ്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് രാജ കുടുംബത്തിനൊപ്പം ചേരുന്നത്.
റോയല്‍ ആര്‍ട്ടിലറിയിലെ ഉദ്യോഗസ്ഥയായ ഇവര്‍ മുമ്പ് പ്രധാനമന്ത്രി ഋഷി സുനക്കിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിമുതല്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ മിക്ക വിദേശ സന്ദര്‍ശനങ്ങളിലും പര്യടനങ്ങളിലും രാജാവിന്റെ കണ്ണും കാതും ആയി ക്യാപ്റ്റന്‍ പ്രവര്‍ത്തിക്കും.
കൂടാതെ രാജകുടുംബാംഗങ്ങള്‍ക്കൊപ്പം പൊതു ജോലികളിലും ആഗോള പര്യടനങ്ങളിലും ഇവര്‍ ചേരുകയും പരിപാടികളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ സഹായിക്കുകയും ചെയ്യും.
ക്യാപ്റ്റന്‍ ആന്‍ഡേഴ്‌സണ്‍ രാജാവിന്റെ ഔദ്യോഗിക കാര്യങ്ങളില്‍ ചേരുകയും വിശിഷ്ടാതിഥികളുമായുള്ള കൂടിക്കാഴ്ചകളില്‍ അതിഥികളെ സഹായിക്കുകയും ചെയ്യും. സൈനിക കാര്യങ്ങളിലും അവര്‍ രാജാവിനെ സഹായിക്കും.
രാജകീയ ‘കണ്ണുകളും ചെവികളും’ എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുകയും, രാജവാഴ്ചയുടെ നടത്തിപ്പിനുള്ള വളരെ പ്രധാനപ്പെട്ട വ്യക്തികളായി അക്വറികള്‍ അഴഥവാ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കണക്കാക്കപ്പെടുകയും ചെയ്യുന്നു.