ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനു വേണ്ടി കന്യകമാരായ പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് പ്ലെഷർ സ്ക്വാഡ് ഉണ്ടാക്കാറുണ്ടെന്നും എല്ലാവർഷവും ഇത്തരത്തിൽ 25 കന്യകമാരെ തിരഞ്ഞുപിടച്ച് കൊണ്ടുപോകാറുണ്ടെന്നും വെളിപ്പെടുത്തൽ. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി പാര്‍ക് എന്ന യുവതിയാണ് കിമ്മിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ നടത്തിയത്.
പെണ്‍കുട്ടികളെ ‘പ്ലഷര്‍ സ്‌ക്വാഡി’ലേക്ക് തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചില മാനദണ്ഡങ്ങളുണ്ട്. കളങ്കമറ്റ സൗന്ദര്യം ഉള്ളവരും രാജ്യത്തോട് പൂർണമായും കൂറു പുലർത്തുന്നവരുമായിരിക്കണം. യിയോന്‍മി പാര്‍ക് പറയുന്നത് ഇങ്ങനെയാണ് :”എല്ലാ ക്ലാസ്മുറികളും സ്‌കൂളിലെ പരിസരപ്രദേശമടക്കം പ്രസിഡൻ്റിൻ്റെ ആളുകൾ സന്ദര്‍ശിക്കും. സുന്ദരികളായ പെൺകുട്ടികള്‍ ഒഴിവാകാതിരിക്കാനാണിത്. പെണ്‍കുട്ടിയെകണ്ടെത്തിയാല്‍ ആദ്യം അവരുടെ കുടുംബ പശ്ചാത്തലം പരിശോധിക്കും. പിന്നീട് രാഷ്ട്രീയ കാഴ്ചപാടുകളും നോക്കും. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ടവരോ ദക്ഷിണ കൊറിയപോലെയുള്ള രാജ്യങ്ങളില്‍ ബന്ധുക്കള്‍ ഉള്ളവരോ ആണെങ്കില്‍ അവരെ ഒഴിവാക്കും.
തിരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികള്‍ കന്യകമാരാണോയെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കും. ദേഹ പരിശോധനയില്‍ ചെറിയ പാടുകള്‍ കണ്ടാല്‍പോലും ഒഴിവാക്കപ്പെടാം. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം കുറച്ച് പെണ്‍കുട്ടികളെ പ്യോങ്ഗ്യാങ്ങിലേക്ക് അയക്കും. ഏകാധിപതിയുടെയും കൂട്ടരുടേയും ആഗ്രഹങ്ങള്‍ തൃപ്തിപ്പെടുത്തുകയാണ് അവരുടെ ജോലി. മൂന്ന് ഗ്രൂപ്പുകളായി പെണ്‍കുട്ടികളെ തരം തിരിക്കും. മസാജിനായി ഒരു സംഘം. മറ്റൊരു സംഘം സംഗീതവും നൃത്തവും അവതരിപ്പിച്ച് പ്രസിഡൻ്റിനെ പ്രീതിപ്പെടുത്തണം. മൂന്നാമത്തെ സംഘത്തെ ലൈംഗികാവശ്യങ്ങള്‍ക്കായാണ് കൊണ്ടുപോകുക. കിമ്മിനെയും സംഘത്തെയും എങ്ങനെ സന്തോഷിപ്പിക്കാമെന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കും. അതിസുന്ദരിമാരായ പെണ്‍കുട്ടികളെ കിമ്മിന്റെ സേവനത്തിനായി മാത്രം നിയോഗിക്കും. മറ്റുള്ളവര്‍ കുറഞ്ഞ റാങ്കിലുള്ള ഉദ്യോഗസ്ഥരേയും രാഷ്ട്രീയ നേതാക്കളേയും പ്രീതിപ്പെടുത്തണം . പെണ്‍കുട്ടികളുടെ പ്രായം 20 നു മധ്യത്തിലെത്തിയാൽ അവരെ ഒഴിവാക്കും.” ദ് മിററാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
King Jong Un Has His own Pleasure Squad says report