ന്യൂയോര്‍ക്ക്: അന്തരിച്ച സാമൂഹിക സാംസ്‌കാരിക രംഗത്തെനിറസാന്നിദ്ധ്യവും ഗ്ലോബല്‍ ഇന്ത്യന്‍ വോയ്‌സ് പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്ന കെ ജെ ജോര്‍ജ് (68) കൊട്ടാരത്തിന്റെ സംസ്‌കാരം 16ന് ന്യൂയോര്‍ക്കില്‍.
പൊതുദര്‍ശനം 15 ന് (ഞായറാഴ്ച) പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍സിറ്റി പര്‍ക്ക്, ന്യൂയോര്‍ക്ക് 11040 ല്‍ വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയും, സംസ്‌കാരം 16ന് (തിങ്കളാഴ്ച) രാവിലെ 9.30-ന് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, 926 റൗണ്ട് സ്വാംപ് റോഡ്, ഓള്‍ഡ് ബെത്ത്‌പേജ്, ന്യൂയോര്‍ക്ക് 11804-ലും നടക്കും.
എറണാകുളം ജില്ലയിലെ നാഗപ്പുഴ കൊട്ടാരത്തില്‍ പരേതരായ ജോസഫ് – റോസ ദമ്പതികളുടെ മകനാണ്.
ഭാര്യ: കൊച്ചുറാണി.
മക്കള്‍ : ജിത്തു, ജിന്റ്റു.
മരുമക്കള്‍: ലിബു, അനില്‍.
സഹോദരങ്ങള്‍: ജോസഫ്, അഗസ്റ്റിന്‍, തോമസ്, പരേതയായ മേരി, മാത്യു, ജെയിംസ്.
മലയാളികളുടെയും ഇന്ത്യന്‍ സമൂഹത്തിലെയും സാംസ്‌കാരിക സാമൂഹിക സാമുദായിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു കെ.ജെ ജോര്‍ജ്. ന്യൂയോര്‍ക്സിറ്റി ഹൗസിംഗ് അതോറിറ്റിയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലിയില്‍ നിന്ന് 2020 ല്‍ വിരമിച്ചു.
കേരളകോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ എസ് സി യുടെ തൊടുപുഴ ന്യൂമാന്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ്, തൊടുപുഴ താലൂക്ക് പ്രസിഡന്റ് സംസ്ഥാന കമ്മിറ്റി അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 91- ല്‍ അമേരിക്കയിലെത്തി.