കേരളം ആദ്യമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയ ടീമിന്റെ കോച്ച് കെ.കെ. ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊല്ലം: ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കോച്ചുമായിരുന്ന കൊല്ലം ആശ്രാമം റോയല്‍ നഗര്‍ ധന്യം വീട്ടില്‍ കെ.കെ. ഗോപാലകൃഷ്ണന്‍ (85) അന്തരിച്ചു. കേരളം ആദ്യമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയ ടീമിന്റെ കോച്ചായിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതല്‍ ഫുട്‌ബോള്‍ താരമായി തിളങ്ങിയ ഇദ്ദേഹം പ്രാദേശിക ടീമുകളിലൂടെയാണ് കളിച്ചു വളര്‍ന്നത്. 1962 മുതല്‍ 68 വരെ കേരള ടീമിനു വേണ്ടി കളിച്ചു. 1965ല്‍ കേരള ടീം നായകനായി. 1973ല്‍ കേരളം സന്തോഷ് ട്രോഫി നേടിയപ്പോള്‍ അതിന്റെ അമരക്കാരില്‍ ഒരാളായിരുന്നു. ഏറെക്കാലം വിവിധ ടീമുകളുടെ കോച്ചായും സേവനം ചെയ്തിരുന്നു

സംസ്‌കാരം നാളെ നടക്കും. ഭാര്യ: എന്‍. രാജേശ്വരി.
മക്കള്‍: രാജേഷ് (യുഎസ്), ധന്യ (യുകെ).
മരുമക്കള്‍: നിഥിന്‍, രൂപ