ഒരുകാര്യവും മാറ്റിപ്പറയുന്നില്ല, തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് കെ കെ ശൈലജ

വടകര: തന്റെ ആരോപണങ്ങളിൽ ഒരുകാര്യവും മാറ്റപ്പറയില്ലെന്ന് വടകര എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ. സൈബർ ഇടങ്ങളിൽ തനിക്കെതിരെ അധാർമികമായ പ്രവർത്തനമുണ്ടായെന്നും ഇത്തരം പ്രചാരണങ്ങൾ ബൂമറാങുപോലെ തിരിച്ചടിക്കുമെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. സൈബർ ഇടങ്ങളിൽ തനിക്കെതിരെ അധാർമികമായ ഇടപെടലുണ്ടായി. തന്റെ രാഷ്ട്രീയ വിശ്വാസ്യതയെപോലും ചോദ്യം ചെയ്തു.

വ്യക്തിപരമായി അധിക്ഷേപിക്കാന്‍ വൃത്തികെട്ട മാര്‍ഗം സ്വീകരിച്ചതില്‍ പ്രതിഷേധമു‌യരുമെന്നും ശൈലജ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങള്‍വഴി തന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചതിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രതിഷേധമുണ്ട്. തന്റെ പാര്‍ട്ടിയില്‍പ്പെടാത്തവരില്‍ ചിലര്‍ വിളിച്ചിരുന്നു. തങ്ങള്‍ ചിലത് കണ്ടെന്നും അതില്‍ വിഷമിക്കരുതെന്നും അവര്‍ പറഞ്ഞു.

എനിക്കെതിരെ ഞാൻ തന്നെ ഇത്രയും വൃത്തികെട്ട ആരോപണം സൃഷ്ടിക്കുമോ. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഇത്തരം വിലകുറഞ്ഞ പണി എടുക്കേണ്ടതില്ല. എന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുന്ന ജനങ്ങള്‍ പാര്‍ലമെന്റിലും അതേ പ്രവര്‍ത്തനം വേണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ ജയിക്കുമെന്നും ഒരു കാര്യവും മാറ്റിപ്പറയുന്നില്ലെന്നും തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.

KK Shailaja reply on cyber attack controversy

More Stories from this section

family-dental
witywide