നിയമ നടപടി സ്വീകരിക്കും, ഷാഫിക്ക് വക്കീൽ നോട്ടീസയച്ച് കെകെ ശൈലജ; പതറിപോകില്ലെന്ന് ഷാഫിയുടെ മറുപടി

കോഴിക്കോട്: വടകരയിലെ ഇടത് വലതു മുന്നണി സ്ഥാനാർഥികൾ തമ്മിലുള്ള തെരഞ്ഞെടുപ്പ് പോരാട്ടം നിയമ പോരാട്ടമായി മാറുന്നു. അശ്ലീല വീഡിയോ ആരോപണത്തിൽ ഷാഫി അയച്ച വക്കീൽ നോട്ടീസിന് തിരിച്ചടിയായി കെ കെ ശൈലജയും വക്കീൽ നോട്ടീസ് അയച്ചു. ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് കെ കെ ശൈലജ വക്കീൽ നോട്ടീസ് അയച്ചത്. യു ഡി എഫ് പ്രവർത്തകർ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയും മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്റുകളും ഷാഫിയുടെ അറിവോടെ എന്നാണ് ശൈലജ വക്കീൽ നോട്ടീസിൽ പറയുന്നത്. ഇവ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിലൂടെ വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ശൈലജയുടെ നോട്ടീസിന് പിന്നാലെ പ്രതികരിച്ച് യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും രംഗത്തെത്തി. താൻ ആരെയും ഒരിക്കലും വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നാണ് ഷാഫി പറമ്പിൽ ആവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാനായി വ്യക്തിഹത്യ നടത്തേണ്ട കാര്യമില്ലെന്നും ഇല്ലാത്ത ആരോപണങ്ങൾ കേട്ട് പതറി പോകുന്ന ആളല്ല താനെന്നും ഷാഫി പ്രതികരിച്ചു.

kk shailaja send legal notice to shafi parambil

More Stories from this section

family-dental
witywide