
ബെംഗളൂരു: ആർസിബിക്കെതിരെ കൂറ്റൻ ജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആർസിബി ഉയർത്തിയ 183 റൺ ലക്ഷ്യം 19 പന്തുകൾ ശേഷിക്കെ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. ഓപ്പണർമാരായ സുനിൽ നരെയ്ൻ (22 പന്തിൽ 47), ഫിൽ സാൽട്ട് (20 പന്തിൽ 30), വെങ്കിടേഷ് അയ്യർ (30 പന്തിൽ 50), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (24 പന്തിൽ 39 നോട്ടൗട്ട്) എന്നിവർ തിളങ്ങി. റിങ്കു സിങ് അഞ്ച് റൺസുമായി പുറത്താകാതെ നിന്നു. ബെംഗളൂരുവിന്റെ പ്രധാന ബൗളർ മുഹമ്മദ് സിറാജ് 3 ഓവറിൽ 46 റൺസ് വഴങ്ങി. യാഷ് ദയാൽ നാലോവറിൽ 46 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലിയുടെ (59 പന്തില്‍ പുറത്താവാതെ 83) ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കാമറൂണ്‍ ഗ്രീന്‍ (33), ഗ്ലെന്‍ മാക്‌സ്‌വെല്‍ (28) എന്നിവരും തിളങ്ങി. കെകെആറിനായി ആന്ദ്രേ റസ്സല്‍ രണ്ട് വിക്കറ്റെടുത്തു.
തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ (8) വിക്കറ്റ് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ കോലി – ഗ്രീന്‍ 65 റണ്‍സ് കൂട്ടിചേര്‍ത്തു. മാക്‌സ്‌വെല്ലും നിര്‍ണായക സംഭാവന നല്‍കി. കോലിക്കൊപ്പം 42 റണ്‍സ് ചേര്‍ത്താണ് മാക്‌സി മടങ്ങിയത്. പിന്നീട് അവസാന രണ്ട് ഓവറില്‍ കോലി – ദിനേശ് കാര്‍ത്തിക് (8 പന്തില്‍ 20) സഖ്യം 31 റണ്‍സ് കൂട്ടിചേര്‍ത്തു. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്തു.
KKR beat RCB by 7 wicket in ipl match