ഓസ്റ്റിൻ യൂണിവേഴ്സിറ്റി മലയാളം വിഭാഗം വിദ്യാർത്ഥികൾക്കൊപ്പം കെഎൽഎസ് കേരളപ്പിറവി ആഘോഷം

മാർട്ടിൻ വിലങ്ങോലിൽ

ഓസ്റ്റിൻ : കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ (കെഎൽഎസ്) കേരളപ്പിറവി ആഘോഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിനിലെ (U.T, Austin) മലയാളം ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികൾക്കൊപ്പം നവംബർ 7 വ്യാഴാഴ്ച രാവിലെ മേയേഴ്സൺ  കോൺഫറൻസ് ഹാളിൽ നടത്തി.  

പ്രശസ്ത സാഹിത്യകാരൻ ഇ. സന്തോഷ്‌കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.  കേരളസംസ്ഥാനത്തിന്റെ രൂപീകരണചരിത്രത്തെക്കുറിച്ചും ബാസൽ മിഷൻ പ്രവർത്തകനായി കേരളത്തിലത്തിയ ഹെർമൻ ഗുണ്ടർട്ട് മലയാള ഭാഷയ്ക്കു നൽകിയ സംഭാവനകളെക്കുറിച്ചും  തുടങ്ങി മലയാളഭാഷാ സംബന്ധമായ നിരവധി വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്തു.

യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിനിലെ  മലയാളം പ്രൊഫസറും കെഎല്‍എസ് അംഗവുമായ ഡോ. ദർശന മനയത്ത് പരിപാടികൾക്ക് നേതൃത്വം നൽകി. കെഎല്‍എസ് പ്രസിഡൻറ് ഷാജു ജോൺ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.  കെഎൽഎസ്സ്. സെക്രട്ടറി ഹരിദാസ് തങ്കപ്പൻ , ട്രഷറർ  സിവി ജോർജ്, ലാന സെക്രട്ടറി സാമുവൽ യോഹന്നാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

സമ്മേളനത്തിൽ  ഡിപ്പാർട്ട്മെന്റ്  ഓഫ് ഏഷ്യൻ  സ്റ്റഡീസ് ഡയറക്ടറായ ഡോ. ഡൊണാൾഡ് ഡേവിസ് സന്തോഷ് കുമാറിന്റെ പുതിയ നോവലായ  ‘തപോമയിയുടെ അച്ഛൻ’ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിനിലെ മലയാളം ലൈബ്രറിക്കായി  ഏറ്റുവാങ്ങി. ഓസ്റ്റിൻ ദക്ഷിണേഷ്യൻ പഠനകേന്ദ്രം മലയാളം, തമിഴ്, തെലുങ്ക്, സംസ്കൃതം, ഹിന്ദി, ഉർദു ഭാഷകളിൽ ബിരുദ/ബിരുദാനന്തര കോഴ്സുകൾ നല്കുന്നു.

കേരള ലിറ്റററി സൊസൈറ്റിയുടെ അംഗത്വസംബന്ധമായ വിവരങ്ങൾക്ക്: ഹരിദാസ് തങ്കപ്പൻ (KLS സെക്രട്ടറി) 214 763-3079.
contact@klsdallas.org

KLS Keralapiravi celebration with Austin University Malayalam department students

More Stories from this section

family-dental
witywide