സത്യത്തിനൊപ്പം ജീവിക്കുന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്; കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന് സാന്‍ അന്റോണിയോയില്‍ പ്രൗഢമായ തുടക്കം

ബിജു കിഴക്കേക്കൂറ്റ്, മീഡിയ കോര്‍ഡിനേറ്റര്‍, കെ.സി.സി.എന്‍.എ

ടെക്സസ്: ചരിത്രപരമായും വിശ്വാസപരമായും ഏറെ പ്രസിദ്ധമായ സാന്‍ അന്റോണിയോയിലെ ഹെന്‍ട്രി ബി ഗോണ്‍സലോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിശുദ്ധ കുര്‍ബാനയോടെയായിരുന്നു നാല് ദിവസത്തെ കെ.സി.സി.എന്‍.എ നാഷണല്‍ കണ്‍വെന്‍ഷന് തുടക്കമായത്. ആര്‍ച്ച് ബിഷപ്പിനൊപ്പം അമേരിക്കയിലെ എല്ലാ ക്നാനായ പുരോഹിതന്മാരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. അമേരിക്ക സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ദിനത്തില്‍ തുടങ്ങുന്ന കെ.സി.സി.എന്‍.എ സമ്മേളനത്തിന് മാര്‍ മാത്യു മൂലക്കാട്ട് എല്ലാ ആശംസകളും നേര്‍ന്നു.

ഇത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും കണ്‍വെന്‍ഷന്‍ ആകണമെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിന്റെ വെളിച്ചത്തില്‍ ജീവിക്കുക എന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. സത്യത്തിന് വേണ്ടി ജീവന്‍ ബലികൊടുത്ത ഒരുപാടുപേര്‍ നമുക്ക് മുന്നിലുണ്ട്. ദൈവത്തിന്റെ പ്രമാണം എല്ലാവര്‍ക്കും വഴി വിളക്കാകണം. ക്നാനായ കൂട്ടായ്മയെ സംബന്ധിച്ച് ഇത് സന്തോഷത്തിന്റെ ദിനമാണ്. ക്നാനായ സമുദായത്തിന്റെ വളര്‍ച്ചയുടെ കൂടി ഉദാഹരണമാണ് സാന്‍ അന്റോണിയയിലെ കൂട്ടായ്മയെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. വിശുദ്ധ കുര്‍ബാനക്ക് ശേഷം നിലവിളക്ക് തെളിച്ച് മാര്‍ മാത്യു മൂലക്കാട്ട് കണ്‍വെന്‍ഷന്റെ തുടക്കം കുറിച്ചു.

കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട്, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജിപ്സന്‍ പുരയംപള്ളിൽ, ജനറൽ സെക്രട്ടറി അജീഷ് പോത്തൻ, ജോ. സെക്രട്ടറി ജോബിൻ കക്കാട്ടിൽ, ട്രഷറർ സാമോൻ പള്ളാട്ടുമടം, കൺവെൻഷൻ ചെയർമാൻ ജറിൻ കുര്യൻ പടപ്പമാക്കിൽ, ഡാളസ്-സാൻ അന്റോണിയോ ആർവിപി ഷിന്റോ വള്ളിയോടത്ത്, വെസ്റ്റേൺ റീജീയൺ ആർവിപി ജോസ് പുത്തൻപുരയിൽ , ഫണ്ട് റെയ്സിങ് കമ്മിറ്റി ചെയർമാനും ചിക്കാഗോ ആർവിപിയുമായ സ്റ്റീഫൻ കിഴക്കേക്കൂറ്റ്, ഹൂസ്റ്റൺ ആർവിപി അനൂപ് മ്യാൽക്കരപ്പുറത്ത്, ഡിട്രോയ്റ്റ് ആർവിപി അലക്സ് പുല്ലുകാട്ട്, ന്യൂയോർക്ക് ആര്‍.വി.പി ജെയിംസ് ആലപ്പാട്ട്, അറ്റ്ലാന്റ – മയാമി ആർവിപി ലിസി കാപറമ്പിൽ, കാനഡ ആർവിപി ലൈജു ചേന്നങ്കാട്ട്, നോർത്ത് ഈസ്റ്റ് റീജൻ ആർവിപി ജോബോയ് മണലേൽ, താമ്പ ആർവിപി ജെയിംസ് മുകളേൽ, കെസിഡബ്ള്യു എഫ്എൻഎ പ്രസിഡന്റ് പ്രീണ, കെസിവൈഎൽഎൻഎ പ്രസിഡന്റ് രേഷ്മ കരകാട്ടിൽ, കെസിവൈഎൻഎ പ്രസിഡന്റ് ആൽബിൻ പുലിക്കുന്നേൽ, യൂണിറ്റ് പ്രസിഡന്റുമാരായ ഷീജ വടക്കേപറമ്പിൽ, ജയിൻ മാക്കിൽ, സിറിൽ തൈപറമ്പിൽ, എബ്രഹാം പെരുമണിശേരിൽ, വിനീത് കടുത്തോടിൽ, ഷിബു പാലകാട്ട്, ഷിജു തണ്ടച്ചേറിൽ, ഫിലിപ്സ് ജോർജ്, ഡൊമിനിക് ചാക്കോണൽ, ഷിബു ഒളിയിൽ, സജി മരിങ്ങാട്ടിൽ, ജോണി ചക്കാലക്കൽ, സിറിൽ തടത്തിൽ, ജോൺ വിലങ്ങാട്ടുശ്ശേരിൽ, ജോസ് വെട്ടുപാറപ്പുറത്ത്, ജിത്തു തോമസ്, കിരൺ, സന്തോഷ്, കുര്യൻ ജോസഫ്, തോമസ് മുണ്ടക്കൽ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

More Stories from this section

family-dental
witywide