ചിക്കാഗോയെ ആവേശത്തിലാക്കി ക്നാനായ നൈറ്റ്

ചിക്കാഗോ: ചിക്കാഗോയില്‍ ആവേശം പടര്‍ത്തി ക്നാനായ കാത്തലിക് സൊസൈറ്റി ( കെസിഎസ്) ക്നാനായ നൈറ്റിന് തുടക്കമായി. വൈകീട്ട് 5.30ന് ലൊയോള അക്കാദമിയിലാണ് (1100 Laramie Ave, Wilmette, Ill,60091) ആഘോഷ പരിപാടികള്‍ തുടങ്ങിയതിയത്. നാനൂറോളം കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികളാണ് ഇത്തവണത്തെ പ്രത്യേകത.

കെസിഎസ് പ്രഡിഡന്റ് ജയിൻ മാക്കിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെസിസിഎന്‍എ പ്രസിഡന്റ് ഷാജി എടാട്ട്, ചിക്കാഗോ ആർവിപി സ്റ്റീഫൻ കിഴക്കേക്കുറ്റ്, ബെൻസൺവിൽ ഇടവ അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, കെസിഎസ് ഭാരവാഹികളായ വൈസ് പ്രസിഡന്റ് ജിനോ കക്കട്ടില്‍, ജനറല്‍ സെക്രട്ടറി ഷിബു കുളങ്ങര, ട്രഷറര്‍ ബിനോയ് കിഴക്കനടി, ജോ. സെക്രട്ടറി തോമസ്കുട്ടി തെക്കുംകാട്ടില്‍ എന്നിവർ പങ്കെടുക്കുന്നു.

Knanaya night began at Chicago

More Stories from this section

family-dental
witywide