ജൂനിയർ കോഹ്ലി എത്തി; കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് കോഹ്‍ലിയും അനുഷ്കയും

വിരാട് കോഹ്ലി – അനുഷ്ക ശർമ ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞു പിറന്നു. ആൺകുഞ്ഞ് ആണെന്നും കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും വിരാട് കോഹ്ലി വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് രണ്ടാമത്തെ കുഞ്ഞു പിറന്ന വിവരം വിരാട് കോഹ്ലി പങ്കുവെച്ചത്.

“ഫെബ്രുവരി 15ന് വാമികയുടെ അനിയൻ അകായ്നെ ഞങ്ങൾ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തുവെന്ന് ഏറെ സന്തോഷത്തോടും സ്നേഹം നിറഞ്ഞ ഹൃദയത്തോടും കൂടി എല്ലാവരേയും അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ നിമിഷത്തിൽ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും വേണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” കോഹ്‍ലിയും അനുഷ്കയും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

More Stories from this section

family-dental
witywide