കൊല്ലം: കൊല്ലം ആലപ്പാട് നിന്ന് ഈ മാസം 18 ന് കാണാതായ ഇരുപതുകാരി ഐശ്വര്യ അനിലിനെ കണ്ടെത്തി. തൃശൂരിലെ നിന്നാണ് ഐശ്വര്യ അനിലിനെ കണ്ടെത്തിയത്. തൃശൂരിലെ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യെ കണ്ടെത്തിയെന്ന് കുടംബമാണ് അറിയിച്ചത്.
ഇക്കഴിഞ്ഞ പതിനെട്ടാം തീയതി രാവിലെ മുതലാണ് ഐശ്വര്യയെ കാണാതായത്. രാവിലെ യുവതി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോകുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീന് ലഭിച്ചിരുന്നു. സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ ഓൺലൈൻ പഠനം നടത്തുന്നയാളായിരുന്നു ഐശ്വര്യ.
ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി തലേദിവസം മകളെ വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു. ഓൺലൈൻ ഗെയിം അഡിക്ഷൻ മാറ്റാനായാകും ഐശ്വര്യ ധ്യാനകേന്ദ്രത്തിലെത്തിയതെന്നാണ് സൂചന. ഐശ്വര്യയെ കണ്ടെത്തിയത് ജീവൻ തിരിട്ടുകിട്ടിയതുപോലെയെന്ന് അമ്മ പ്രതികരിച്ചു.