കോന്നി വാഹനാപകടം: മരിച്ചവരില്‍ മലേഷ്യയില്‍ നിന്നും ഹണിമൂണ്‍ യാത്ര കഴിഞ്ഞെത്തിയ നവ ദമ്പതികളും

പത്തനംതിട്ട: കോന്നിയില്‍ വാഹനാപകടത്തില്‍ മരിച്ചത് നവ നവദമ്പതികളും അവരുടെ അഛന്മാരും. നവംബര്‍ 30ന് വിവാഹിതരായ അനു, നിഖില്‍ ദമ്പതികളും അനുവിന്റെ പിതാവ് ബിജു പി ജോര്‍ജും, നിഖിലിന്റെ പിതാവ് മത്തായി ഈപ്പനുമാണ് മരണപ്പെട്ടത്. വിവാഹം കഴിഞ്ഞ് പതിനഞ്ചുനാളുകള്‍ക്ക് അപ്പുറമാണ് ദമ്പതികള്‍ ഒരുമിച്ച് യാത്രയായത്.

മലേഷ്യയിലെ ഹണിമൂണ്‍ യാത്ര കഴിഞ്ഞെത്തിയ നവദമ്പതികളെ ഇരുവരുടേയും രക്ഷിതാക്കള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ സംഭവസസ്ഥലത്തുതന്നെ മരിച്ചു. അനുവിനെ കാറില്‍ നിന്നും പുറത്തെടുക്കുന്നതിനിടെ ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ പറയുന്നു. ഇവരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്.

പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാറും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്.

Also Read

More Stories from this section

family-dental
witywide