കൊറിയൻ എയറിൽ നിന്ന് അഞ്ച് ബോയിങ് 747 വിമാനങ്ങൾ ഏറ്റെടുത്ത് അമേരിക്ക, ലക്ഷ്യം മറ്റൊന്ന്

വാഷിങ്ടൺ: കൊറിയൻ എയർ നടത്തിയിരുന്ന അഞ്ച് ബോയിംഗ് 747 പാസഞ്ചർ ജെറ്റുകൾ സിയറ നെവാഡ കോർപ്പറേഷൻ ഏറ്റെടുത്തു. ഡൂംസ്ഡേ വിമാനങ്ങളാക്കി മാറ്റാനാണ് ഏറ്റെടുത്തത്. യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിൻ്റെ (യുഎസ്എഎഫ്) നിലവിലുള്ള കമാൻഡ് ആൻഡ് കൺട്രോൾ മിലിട്ടറി വിമാനങ്ങളെ മാറ്റിസ്ഥാപിക്കാൻ ഉദ്ദേശിച്ചാണ് വിമാനങ്ങൾ ഏറ്റെടുത്തത്.

ആണവയുദ്ധം ഉൾപ്പെടെയുള്ള കടുത്ത പ്രതിസന്ധികളിൽ സർക്കാരിൻ്റെയും സൈനിക പ്രവർത്തനങ്ങളുടെയും തുടർച്ച ഉറപ്പാക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത വിമാനങ്ങളാണ് ഡൂംസ്‌ഡേ വിമാനങ്ങൾ എന്നറിയപ്പെടുന്നത്. ഗ്രൗണ്ട് സൗകര്യങ്ങൾ ലഭ്യമല്ലാത്തപ്പോൾ ആകാശത്തുവെച്ച് പ്രവർത്തിക്കുന്ന കമാൻഡ് സെൻ്ററുകളാണ് ഈ വിമാനങ്ങൾ. യുഎസ് നാഷണൽ എയർബോൺ ഓപ്പറേഷൻസ് സെൻ്ററിൻ്റെ (NAOC) ഭാഗമായ E-4B നൈറ്റ് വാച്ച് എയർക്രാഫ്റ്റിനെയാണ് ഈ പദം സാധാരണയായി സൂചിപ്പിക്കുന്നത്. യുഎസ്എഎഫ് പഴക്കം ചെന്ന ഇ-4 ബി വിമാനങ്ങളുടെ നവീകരണം ആരംഭിച്ചിരുന്നു. 13 ബില്യൺ ഡോളർ കരാർ നൽകിയാണ് നവീകരണം നടക്കുന്നത്.

Korean Air aircraft to become US air force’s ‘doomsday planes’