പൂരം കലക്കിയത് സുരേഷ് ഗോപിക്കു ഗുണകരമായെന്ന് കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം:∙ പൊലീസ് ഇടപെട്ട് തൃശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിക്കു ഗുണകരമായെന്ന് കെപിസിസി അന്വേഷണ റിപ്പോര്‍ട്ട്. രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സംഘടനാ വീഴ്ച ഉണ്ടായതായും റിപ്പോര്‍ട്ടിൽ പറയുന്നു. തൃശൂരിലും ചേലക്കരയിലും സംഘടനാവീഴ്ചയുണ്ടായി. വോട്ടർമാരെ ചേര്‍ക്കുന്നതില്‍ പോരായ്മ സംഭവിച്ചു.

റിപ്പോർട്ടിൽ ആര്‍ക്കെതിരെയും നടപടി ശുപാര്‍ശ ചെയ്തിട്ടില്ല. തൃശൂരില്‍ കെ.മുരളീധരന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി.വിന്‍സെന്റും രാജിവച്ചിരുന്നു.

KPCC Investigation On failure of K Muralidharan in Trissur Constituency

More Stories from this section

family-dental
witywide