കണ്ണൂർ: സിപിഎമ്മിന്റെ ഓഫിസ് പൊളിക്കാൻ കോൺഗ്രസിന്റെ പത്ത് പിള്ളേർ മതിയെന്നും ആൺ കുട്ടികൾ ഇവിടെയുണ്ടെന്ന് തെളിയിച്ചുതരാം എന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പിണറായിയിലെ കോൺഗ്രസ് ഓഫിസ് തകർത്തതിനു പിന്നാലെയാണ് സുധാകരൻ്റെ വെല്ലുവിളി. പിണറായി വെണ്ടുട്ടായിയിൽ തകർക്കപ്പെട്ട ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നോക്കി നിൽക്കുന്ന പ്രശ്നമൊന്നുമില്ല. ഞങ്ങൾക്ക് 10 പിള്ളേരെ രാത്രി അയച്ചാൽ നിങ്ങളുടെ ഇതുപോലത്തെ ഓഫിസൊക്കെ പൊളിക്കാൻ പറ്റും. സിപിഎമ്മുകാർ ധരിക്കുന്നത് നിങ്ങളുടേതൊന്നും പൊളിക്കാൻ കഴിയില്ലെന്നാണോ. പൊളിച്ചു കാണണമെന്ന് സിപിഎമ്മിന് ആഗ്രഹമുണ്ടോ. ഉണ്ടെങ്കിൽ പറയ്, നിങ്ങൾക്ക് പൊളിച്ചുകാണിച്ചുതരാം. ആൺ കുട്ടികൾ ഇവിടെയുണ്ടെന്ന് തെളിയിച്ചുതരാം, സുധാകരൻ പറഞ്ഞു.