കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പ്രവാസികളുമായി ഇന്ന് ഓണ്‍ലൈനില്‍ സംവദിക്കുന്നു

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഇന്ന് (ശനിയാഴ്ച) വൈകുന്നേരം ഹൂസ്റ്റണില്‍ വച്ച് നടക്കുന്ന സമരാഗ്‌നി സംഗമത്തില്‍ പങ്കെടുക്കുവാനെത്തിയ കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ എംപി അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സൂം പ്ലാറ്റഫോമില്‍ സംസാരിക്കുന്നു. ഇന്ന് ഉച്ചക്ക് 12 മണിയ്ക്കാണ് (ഹൂസ്റ്റണ്‍ സമയം) സൂമില്‍ പ്രവര്‍ത്തകരുമായി സംവദിക്കുന്നത്. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസാണ് (ഒഐസിസി യൂഎസ്എ) മീറ്റിങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

അമേരിക്കയിലുള്ള വിവിധ നഗരങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരില്‍ കാണുന്നതിനുള്ള അവസരം ലഭിക്കാത്തത് കൊണ്ട് യൂഎസ്എ – കാനഡ രാജ്യങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നതിനാണ് ഈ മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 1 നു അമേരിക്കയിലെത്തിയ കെപിസിസി പ്രസിഡന്റിന് ഷിക്കാഗോ, ന്യൂജെഴ്‌സി, ഫ്‌ലോറിഡ നഗരങ്ങളില്‍ ഉജ്ജ്വല സ്വീകരണങ്ങളാണ് ഒഐസിസി പ്രവര്‍ത്തകര്‍ ഒരുക്കിയത്.

സൂം ഐഡി :884 3070 8595
പാസ് കോഡ് : 12345

ജനുവരി 20 നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍ ഹാളില്‍ (2411, 5th Street, Stafford, Texas 77477) വച്ചാണ് നടത്തപ്പടുന്ന ‘സമരാഗ്‌നി സംഗമം’ എന്ന് പേരിട്ടിരിയ്ക്കുന്ന സമ്മേളനം കെ സുധാകരന്‍ ഉത്ഘാടനം ചെയ്യും

OICC is inviting you to a scheduled Zoom meeting.

Topic: OICC
Time: Jan 20, 2024 12:30 PM Central Time (US and Canada)

Join Zoom Meeting
https://us05web.zoom.us/j/88430708595?pwd=wN2vzdHd8Cnk8Kkcxi4DxTr0FoU80F.1

Meeting ID: 884 3070 8595
Passcode: 12345

More Stories from this section

family-dental
witywide