”സരിന്‍ പോയതുകൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമില്ല, അതൊന്നും ഈ മലപോലുള്ള പാര്‍ട്ടിയെ ഏശില്ല”

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ഇടത് സ്ഥാനാര്‍ത്ഥിയായ സരിന്റെ ചുവടുമാറ്റത്തില്‍ പ്രതികരിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സരിന്‍ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്നാണ് സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് അഭിപ്രായം പങ്കുവെച്ചത്. സരിന്റെ സ്ഥാനാര്‍ഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് വെല്ലുവിളിയാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കെ സുധാകരന്റെ മറുപടി. കോണ്‍ഗ്രസിനകത്ത് എത്രയോ പേര്‍ പാര്‍ട്ടി വിട്ട് പോവാറുണ്ടെന്നും അതൊന്നും ഈ മലപോലുള്ള പാര്‍ട്ടിയെ ഏശില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, സരിനെ എന്തുകൊണ്ടാണ് സി.പി.എം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാത്തതെന്നും സുധാകരന്‍ ചോദ്യം ഉന്നയിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ‘ടിക്കറ്റ് കിട്ടാത്തവരെല്ലാം റെബലാകുന്നത് നോക്കി നില്‍ക്കുക എന്നല്ലാതെ, ഞങ്ങള്‍ക്ക് അതിനൊന്നും മറുപടിയില്ല. പക്ഷേ അവരെയൊന്നും കണ്ടിട്ടല്ല കോണ്‍ഗ്രസ് ഉണ്ടായത്. അദ്ദേഹത്തിന്റെ താങ്ങും തണലും കൊണ്ടാണ് പാലക്കാട് ജയിച്ചത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ..?’ എന്നായിരുന്നു മറുപടി.

More Stories from this section

family-dental
witywide