പാലക്കാട് വേറെ ആളില്ലാത്തതുകൊണ്ടല്ല, രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കിയത്, ‘ഉയര്‍ന്നുവരുന്ന പുത്തന്‍ തലമുറയുടെ പ്രതീകമായതുകൊണ്ട്’

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തലിന് സീറ്റ് നല്‍കിയത് പാലക്കാട് ജില്ലയില്‍ മറ്റ് ആളില്ലാത്തതുകൊണ്ടല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ന്നുവരുന്ന പുത്തന്‍ തലമുറയുടെ പ്രതീകമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

ചെറുപ്പക്കാര്‍ക്ക് ആവേശം നല്‍കുന്ന യുവ നേതാവാണ് രാഹുലെന്നും പിണറായി വിജയന്റെ പാര്‍ട്ടിയില്‍ നിന്ന് പോലും ഇത്തവണ കോണ്‍ഗ്രസിന് വോട്ട് കിട്ടുമെന്നും സുധാകരന്‍ പറഞ്ഞു.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്ത് പാര്‍ട്ടിവിട്ട പദ്മജ വേണുഗോപാല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. പാലക്കാട് വേറെ ആണ്‍കുട്ടികള്‍ ഇല്ലേയെന്നാണ് പദ്മജ ചോദിച്ചത്. മാത്രമല്ല, സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന് സീറ്റ് കൊടുക്കില്ലെന്ന് താന്‍ പറഞ്ഞത് ശരിയായെന്നും പദ്മജ ആരോപിച്ചിരുന്നു.

More Stories from this section

family-dental
witywide