അടുത്ത മിഷനുമായി കെ റെയിൽ, ശബരി റെയിൽപാത നിർമാണത്തിന് സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: ഏറെക്കാലമായി കേരളത്തിന്റെ സ്വപ്നപദ്ധതിയായ അങ്കമാലി–എരുമേലി ശബരി റെയിൽപാതയുടെ നിർമാണം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ. കേന്ദ്ര–കേരള സർക്കാരുകൾ തുല്യ വിഹിതം മുടക്കി നടപ്പാക്കുന്ന പദ്ധതി, ഏറ്റെടുക്കാമെന്ന് ഇരു സർക്കാരുകളുടെയും തുല്യ പങ്കാളിത്തമുള്ള കോർപറേഷൻ എന്ന നിലക്ക് പദ്ധതി ഏൽപ്പിക്കണമെന്നും കെ റെയിൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ശബരി റെയിൽ നിർമാണച്ചെലവിൽ പകുതി മുടക്കാമെന്ന് സംസ്ഥാനം ഉറപ്പ് നൽകിയിരുന്നു. എന്നാൽ, രേഖമൂലം ഉറപ്പ് നൽകിയിട്ടില്ല. പദ്ധതിക്കായി കെ റെയിൽ സമർപ്പിച്ച 3800 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ദക്ഷിണ റെയിൽവേ അംഗീകാരം നൽകിയിരുന്നു. ചെലവിന്റെ പകുതിയായ 1900 കോടി രൂപ കേരളം വഹിക്കാമെന്നായിരുന്നു വാ​ഗ്ദാനം. നേരത്തെ, 2017ലെ എസ്റ്റിമേറ്റ് പ്രകാരം 1407 കോടി രൂപ സംസ്ഥാനം മുടക്കാമെന്ന് അറിയിച്ചിരുന്നു. പുതിയ എസ്റ്റിമേറ്റ് അനുസരിച്ച് 493 കോടി രൂപ കൂടി അധികം സംസ്ഥാനം നൽകണം.

Krail inform to take over sabari railway project

More Stories from this section

family-dental
witywide