കൊല്ലം : കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും നടനുമായ ജി. കൃഷ്ണകുമാറും താരകുടുംബവും ആദ്യ മണിക്കൂറില്‍ത്തന്നെ വോട്ട് രേഖപ്പെടുത്തി. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഇളയ മകള്‍ ഹന്‍സിക കൃഷ്ണകുമാര്‍ കുടുംബത്തിലെ കന്നിവോട്ടുകാരിയാണ്.
കഴിഞ്ഞ ദിവസം പ്രചാരണത്തിനിടെ കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്ന് കൃഷ്ണകുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വലത്തെ കണ്ണിനാണ് പരിക്കേറ്റത്. ഈ കണ്ണ് പൂര്‍ണമായും കെട്ടിവെച്ചുകൊണ്ടാണ് കൃഷ്ണകുമാര്‍ വോട്ടുചെയ്യാന്‍ എത്തിയത്.