തിരുവനന്തപുരം: വർക്കല അയിരൂരിൽ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാരമെന്ന് ആരോപണം. മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് വീട്ടിലെ വൈദ്യുതി നേരെയാക്കി നൽകാത്തതെന്നാണ് ആരോപണം.
അയിരൂർ സ്വദേശി രാജീവിന്റെ കുടുംബത്തെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രതികാര നടപടിയുടെ ഭാഗമായി ഇരുട്ടിലാക്കിയത്. സംഭവം വിവാദമായതോടെ രാത്രി വൈകി കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. രാജീവന്റെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാരൻ മദ്യപിച്ച് അശ്ലീലം പറഞ്ഞെന്ന് വീട്ടുകാർ ആരോപിച്ചു.
ഇതിനെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ വൈദ്യുതി തകരാർ പരിഹരിക്കാതെ ബുദ്ധിമുട്ടിക്കുകയായിരുന്നു. പരാതി പിൻവലിച്ചാൽ മാത്രം വൈദ്യുതി തരാമെന്ന് അസിസ്റ്റന്റ് എൻജീനിയർ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു.
പിന്നാലെ, വിശദീകരണവുമായി കെഎസ്ഇബി രംഗത്തെത്തി. മീറ്റർ കത്തുന്നുവെന്ന് പരാതി ലഭിച്ചപ്പോള്‍ വീട്ടിലേക്ക് പോയ കേടാകുളം സെക്ഷനിലെ രണ്ട് ലൈൻമാൻമാരെ ചീത്ത വിളിക്കുകയും തിരികെ പോകാൻ സമ്മതിക്കാതെ തടഞ്ഞു നിര്‍ത്തുകയും ചെയ്തുവെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു.
kseb cut power of family who complaint against lineman