
തിരുവനന്തപുരം: കേരളത്തിൽ ആണവ വൈദ്യുതനിലയം സ്ഥാപിക്കാൻ കെഎസ്ഇബിയും ഊർജവകുപ്പും ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ട്. ന്യൂക്ലിയർ പവർ കോർപറേഷനുമായി കെഎസ്ഇബി ആദ്യഘട്ട ചർച്ചകൾ നടത്തി. കൽപാക്കം ആണവ പദ്ധതി നടപ്പാക്കുന്നതുമായ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (ഭാവിനി) ചെയർമാനുമായി സംസ്ഥാന ഊർജവകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി വീഡിയോ കോൺഫറൻസ് നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
രണ്ട് പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. അതിരപ്പിള്ളി, ചീമേനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളത്. 7000 കോടി രൂപയാണ് പദ്ധതിക്ക് ചെലവു കണക്കാക്കുന്നത്. ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും.
ഇക്കാര്യം പരിഗണിച്ചാണു കേരളവും ആണവ വൈദ്യുതനിലയം എന്ന ആശയത്തിലേക്ക് എത്തിയത് . ജലവൈദ്യുത പദ്ധിയും സോളാറും കാറ്റും അപ്രായോഗികമായതിനാലാണ് ആണവ നിലയ സാധ്യത തേടുന്നത്.
KSEB to set up nuclear reactor in Kerala, says report