കുമ്മനവും മേജർ രവിയും എൻഡിഎ സ്ഥാനാർഥികളാകുമോ? കൊല്ലത്തും എറണാകുളത്തും ബിജെപി പരിഗണിക്കുന്നുവെന്ന് സൂചന

തിരുവനന്തപുരം: ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും സംവിധായകൻ മേജർ രവിയും എൻ ഡി എ സ്ഥാനാർഥികളായേക്കുമെന്ന് സൂചന. കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ കുമ്മനത്തെയും എറണാകുളത്ത് മേജർ രവിയെയും സ്ഥാനാർഥികളാക്കാൻ ബി ജെ പി ദേശീയ നേതൃത്വം പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. എറണാകുളം, കൊല്ലം, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലാണ് ബി ജെ പി ഇനിയും സ്ഥനാർത്ഥികളെ പ്രഖ്യാപിക്കാത്തത്. ഈ നാല് മണ്ഡലങ്ങളിലും പ്രമുഖരെ കളത്തിലിറക്കി അനുകൂല സാഹചര്യമുണ്ടാക്കണം എന്ന വിലയിരുത്തലിലാണ് ബി ജെ പി ദേശീയ നേതൃത്വം.

കൊല്ലത്ത് കുമ്മനം രാജശേഖരനൊപ്പം തന്നെ പാർട്ടി ജില്ലാ സെക്രട്ടറി ബി ബി ഗോപകുമാറിന്‍റെ പേരും ബി ജെ പിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നതായി വിവരമുണ്ട്. വയനാട്ടിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്നേയുള്ളു എന്നാണ് വിവരം. എറണാകുളം മണ്ഡലത്തിൽ മേജർ രവിയെ ഇറക്കുന്ന കാര്യത്തിൽ ഏറക്കുറെ ധാരണയായതായി റിപ്പോർട്ടുകളുണ്ട്.

സ്ഥാനാർത്ഥിയാകാൻ പറ്റുമോ എന്നകാര്യം പാർട്ടി നേതൃത്വം ചോദിച്ചുവെന്നും താൻ സമ്മതം അറിയിച്ചിട്ടുണ്ടെന്നും മേജർ രവി പറഞ്ഞതായി ഒരു സ്വകാര്യ ചാനലാണ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അന്തിമ തീരുമാനമായതായി അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ബി ജെ പി നേതൃത്വമാകട്ടെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. നാല് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കും എന്ന് മാത്രമാണ് ബി ജെ പി നേതൃത്വം പറയുന്നത്.

kummanam rajasekharan and major ravi in bjp candidate list details

More Stories from this section

family-dental
witywide