
കൊച്ചി: മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വലിയ പ്രതീക്ഷകളുമായെത്തുന്ന ഭ്രമയുഗം ചിത്രത്തിന് ‘പണി’. ഫെബ്രുവരി 15 ന് ചിത്രം റിലീസാകാനിരിക്കെ ഭ്രമയുഗത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി എത്തി. ‘ഭ്രമയുഗ’ത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുഞ്ചമൺ ഇല്ലക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും ഭ്രമയുഗത്തിലെ കഥാപാത്രം ദുര്‍മന്ത്രവാദം ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് കുടുംബത്തിന്റെ സൽപ്പേരിന് കളങ്കമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. കോട്ടയം ജില്ലയിലാണ് കുഞ്ചമൺ ഇല്ലം. കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചു.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലാണ് കുഞ്ചമൺ ഇല്ലത്തെക്കുറിച്ചും കുഞ്ചമൺ പോറ്റിയെക്കുറിച്ചും പറഞ്ഞിരിക്കുന്നത്. കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി’ എന്ന വിളിക്കുന്ന കഥാപാത്രം ദുർമന്ത്രവാദിയാണ്. ഇത് കുടുംബത്തിന്റെ സൽപ്പേര് സമൂഹത്തിന് മുന്നിൽ ഇല്ലാതാക്കുമന്ന് ഹർജിക്കാർ വാദിച്ചു. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമര്‍ശങ്ങളും നീക്കണമെന്നും ഹർജിയില്‍ പറയുന്നു.
Kunjaman illam family file plea against Mammootty new movie Bramayugam latest news