ദുഖഭരിതം കുറ്റപ്പുഴ സെൻ്റ് തോമസ് നഗർ, തിരുമേനിയുടെ വിയോഗം വിശ്വസിക്കാനാകാതെ വിശ്വാസികൾ

തിരുവല്ല കുറ്റപ്പുഴയിലെ സെൻ്റ് തോമസ് നഗറിലെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനം ദുഖഭരിതമാണ്. മാർ കെ.പി യോഹന്നാൻ എന്ന അത്തനേഷ്യസ്  യോഹാൻ മെത്രപ്പൊലീത്തയുടെ ചിത്രത്തിനു മുന്നിൽ മെഴുകുതിരികൾ കത്തി എരിഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാവാതെ സഭയിലെ വിശ്വാസികളും വൈദികരും അവിടെ എത്തിച്ചേർന്നിരിക്കുകയാണ്.

“ഞങ്ങളുടെ എല്ലാമായിരുന്ന തിരുമേനിയെയാണ് നഷ്ടമായിരിക്കുന്നത്. അപകടം നടക്കുന്നതിനു തൊട്ടുമുമ്പ്  അദ്ദേഹം ഫോണിൽ സംസാരിച്ചിരുന്നു. അപകടം ഉണ്ടായെങ്കിലും ഇത്തരമൊരു അവസ്ഥ അദ്ദേഹത്തിന് ഉണ്ടാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ഇതായിരിക്കും ദൈവ തീരുമാനം . അദ്ദേഹം കാണിച്ചു തന്ന വഴിയിലൂടെ ഞങ്ങൾ മുന്നോട്ടു നടക്കും.

അദ്ദേഹത്തിന്റെ ഓർമകളും അദ്ദേഹം പഠിപ്പിച്ചു തന്നതും ഞങ്ങൾക്ക് വഴികാട്ടിയാകും. അദ്ദേഹം തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു. എന്തൊക്കെ ആരോപണങ്ങളുണ്ടായാലും  അതിലൊന്നു തളരാതെ അവനവൻ്റെ  പ്രവൃത്തികളിൽ മുഴുകിയിരിക്കാനാണ് അദ്ദേഹം പഠിപ്പിച്ചു നടന്നത്.” സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അദ്ദേഹത്തെ അനുസ്മരിച്ചു. 

Kuttappuzha St Thomas Nagar Believers Church followers remembers Dr.KP Yohannan