കുവൈത്ത് തീപിടുത്തം : മൂന്നുപേര്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി : ഇന്ത്യക്കാരടക്കം 50 പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിലെ തീപിടുത്തത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി കുവൈത്ത് അധികൃതര്‍ അറിയിച്ചു. സുരക്ഷാ നടപടിക്രമങ്ങളുടെയും അഗ്‌നിശമന നിയന്ത്രണങ്ങളുടെയും കാര്യത്തിലുണ്ടായ അശ്രദ്ധമൂലമാണ് ഇത്രയധികം മരണമുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാള്‍ കുവൈറ്റ് പൗരനും മറ്റ് രണ്ടുപേര്‍ വിദേശികളാണെന്നും വിവരമുണ്ട്.

അപകടത്തില്‍ ഇതുവരെ 50 പേര്‍ മരിച്ചിട്ടുണ്ടെന്നും ഇവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നും കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍-യഹ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, ‘തൊഴിലാളികളുടെ തിരക്കും അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന ഏതെങ്കിലും കെട്ടിടങ്ങള്‍ കണ്ടെത്തിയാല്‍ അടച്ചുപൂട്ടുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് വ്യക്തമാക്കി.

കുടിയേറ്റ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മംഗഫ് പ്രദേശത്തെ 200 ഓളം തൊഴിലാളികള്‍ താമസിക്കുന്ന ബ്ലോക്കില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.

കുവൈറ്റിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും വിദേശികളാണ്, അവരില്‍ പലരും ദക്ഷിണ, തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള നിര്‍മ്മാണ, സേവന വ്യവസായങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.

More Stories from this section

family-dental
witywide