കുവൈത്ത് ദുരന്തത്തിൽ കേരളത്തിന്റെ വേദനയേറുന്നു; 24 മലയാളികൾ മരിച്ചെന്ന് നോർക്ക, 14 പേരെ തിരിച്ചറിഞ്ഞു

കുവൈത്തിലെ തീപിടിത്ത ദുരന്തത്തിൽ കേരളത്തിന്റെ വേദന കൂടുന്നു. ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരപ്രകാരം 24 മലയാളികൾ തീപിടുത്തത്തിൽ മരിച്ചതെന്നാണ് വ്യക്തമാകുന്നത്. നോർക്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഇത് ഔദ്യോ ഗിക കണക്കായി പരി​ഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സി ഇ ഒ അറിയിച്ചു. നിലവിൽ വിദേശകാര്യ മന്ത്രാലയം 14 മലയാളികൾ മരിച്ചെന്നാണ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

കുവൈത്ത് തീപിടിത്തത്തിൽ ജീവൻ നഷ്ടമായെന്ന് ആദ്യം സ്ഥിരീകരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34),പാമ്പാടി സ്വദേശി​ സ്റ്റീഫിൻ എബ്രഹാം സാബു ( 29),പന്തളം മുടിയൂർക്കോണം സ്വദേശി​ ആകാശ് എസ് നായർ, ​കൊല്ലം സ്വദേശി ഷമീർ,പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. (54) മുരളീധരൻ,കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48)​ , പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി​ ചെന്നിശ്ശേരിയിൽ സജു വർഗീസ്(56),തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ,കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, തിരൂർ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കൽ നൂഹ് (40),മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി (എം.പി. ബാഹുലേയൻ (36) ,ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ ഡി എൻ എ പരിശോധന നടക്കുകയാണ്.

More Stories from this section

family-dental
witywide