കല കുവൈറ്റ്‌ ട്രസ്റ്റ് പുരസ്‌കാരം കൈരളി എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രന്

തിരുവന്തപുരം: കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കുവൈറ്റ് കല ട്രസ്റ്റ് പുരസ്കാര സമർപ്പണം ഈ മാസം 28 ന്. വൈകുന്നേരം 3 മണിക്ക് പാലക്കാട് സൂര്യ രശ്മി ഓഡിറ്റോറിയത്തിൽ വെച്ചാണ് പുരസ്‌കാര വിതരണം നടക്കുക. ഈ വർഷത്തെ കുവൈറ്റ് കല ട്രസ്റ്റ് പുരസ്കാരത്തിന് അർഹനായ കൈരളിന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ ശരത്ചന്ദ്രന് മന്ത്രി എംബി രാജേഷ് അവാർഡ് സമ്മാനിക്കും. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ശരത്ചന്ദ്രൻ പുരസ്‌കാരത്തിന് അർഹനായത്. 50,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കേരളത്തിലെ കലാ സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനു വേണ്ടി 2000 മുതൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് കുവൈറ്റ് കല ട്രസ്റ്റ് പുരസ്‌കാരം.

ചടങ്ങിൽ വച്ച് 14 ജില്ലകളിൽ നിന്നും എസ്എസ്എൽസി ഉന്നതവിജയം നേടിയ 70 വിദ്യാർഥികൾക്കും പുരസ്കാരം സമ്മാനിക്കും. കല ട്രസ്റ്റ് ചെയർമാൻ എകെ ബാലൻ അധ്യക്ഷത വഹിക്കുന്ന പുരസ്കാര ചടങ്ങിൽ വിദ്യാഭ്യസ പുരസ്കാരവിതരണം മുൻ എംപി എൻഎൻ കൃഷ്ണദാസ് നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും സിപിഐഎം ജില്ലാ സെക്രട്ടറിയുമായ ഇഎൻ സുരേഷ്ബാബു, കല ട്രസ്റ്റ് ഭാരവാഹികളായ കെകെ സുദർശനൻ, അനൂപ് മങ്ങാട്ട്, ചന്ദ്രമോഹാൻ പനങ്ങാട് എന്നിവർ പങ്കെടുത്തു.

More Stories from this section

family-dental
witywide