കുവൈത്ത് ദുരന്തം : മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സ്റ്റാലിന്‍

ചെന്നൈ: കുവൈത്തില്‍ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ദുരന്തത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച സ്റ്റാലിന്‍ ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

മാത്രമല്ല, കുവൈറ്റില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാന്‍ പ്രവാസികളുടെ ക്ഷേമ വകുപ്പിന് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സ്റ്റാലിന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കുവൈറ്റില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ മരിച്ച 49 പേരില്‍ 45 പേര്‍ഇന്ത്യക്കാരാണ്. ഇതില്‍ 23 പേര്‍ കേരളത്തില്‍ നിന്നും, ഏഴ് പേര്‍ തമിഴ്നാട്ടില്‍ നിന്നും, രണ്ട് വീതം ആന്ധ്രാപ്രദേശില്‍ നിന്നും ഒഡീഷയില്‍ നിന്നും, കൂടാതെ ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരുമാണുള്ളത്.

More Stories from this section

family-dental
witywide