ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അല്‍-യഹ്യ. ഇന്ത്യയെ ‘വളരെ പ്രധാനപ്പെട്ട പങ്കാളി’ എന്ന് വിളിച്ച അദ്ദേഹം മോദി ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ വ്യക്തികളില്‍ ഒരാളാണെന്ന് പശ്ചിമേഷ്യന്‍ രാഷ്ട്രം വിശ്വസിക്കുന്നുവെന്നും പറഞ്ഞു.
”ക്ഷണത്തിനും ലോകമെമ്പാടുമുള്ള ഏറ്റവും ജ്ഞാനികളില്‍ ഒരാളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന പ്രധാനമന്ത്രി മോദിയെ കാണാനുള്ള അവസരത്തിനും ഞാന്‍ നന്ദി പറയുന്നു. പ്രധാനമന്ത്രി ഇന്ത്യയെ മികച്ച നിലവാരത്തിലെത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം അത് തുടരും… ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു പങ്കാളിയാണ്, ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു,” അബ്ദുള്ള അലി അല്‍-യഹ്യയുടെ വാക്കുകള്‍
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള പ്രതിനിധിതല യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കുവൈറ്റ് വിദേശകാര്യ മന്ത്രിയുടെ വാക്കുകള്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനായി അബ്ദുള്ള അലി അല്‍-യഹ്യ ചൊവ്വാഴ്ച രാത്രിയാണ് ഇന്ത്യയിലെത്തിയത്. ഹൈദരാബാദ് ഹൗസില്‍ ഇഎഎം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് അദ്ദേഹം പ്രധാനമന്ത്രി മോദിയെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍-യഹ്യയെ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിന് കുവൈറ്റ് നേതൃത്വത്തിന് താന്‍ നന്ദി പറയുന്നുവെന്നും സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചിരുന്നു.