ലാലുച്ചായനെ കാണാനും സെൽഫി എടുക്കാനും പിള്ളേരുടെ തിരക്ക്

കെസിസിഎൻഎ പരിപാടിക്ക് യുഎസിലെ സാൻ അൻ്റോണിയോയിൽ എത്തിയ നടൻ ലാലു അലക്സിനെ വളഞ്ഞ് കുട്ടികൂട്ടം. മലയാള സിമിനയിൽ മാത്രം കണ്ടിട്ടുള്ള ഈ അങ്കിൾ എങ്ങനെ സാൻ ആൻ്റോണിയോ തെരുവിൽ എത്തി എന്ന അമ്പരപ്പിലായിരുന്നു കുട്ടികൾ. കേരളത്തിൽ നിന്നു പോയ മാതാപിതാക്കളുടെ കുട്ടികളാണെങ്കിലും മലയാളം വഴങ്ങാൻ ഇത്തിരി ബുദ്ധിമുട്ടാണ്. പക്ഷേ ഫിലിം സ്റ്റാർ ലാലു അലക്സിനെ പിള്ളേർക്ക് വേഗം പിടികിട്ടി. ബ്രോ ഡാഡിയിലെ മാളിയേക്കൽ കുര്യനെ പിള്ളേർക്ക് നല്ല പരിചയം. ആ കുര്യാച്ചായൻ തന്നെയാ.. ഈ ലാലുച്ചായൻ എന്നു ഉറപ്പിച്ചതോടെ പിന്നെ സെൽഫി പൂരമായിരുന്നു.

‘പിള്ളേരേ ഇങ്ങ് വന്നേടാ, ഇവരുടെ കൂടെ എനിക്ക് ഫോട്ടോ എടുക്കണം” – എന്ന് ലാലു അലക്സും. കെസിസിഎൻഎ കൺവൻഷനിലെ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തത് ലാലു അലക്സായിരുന്നു. ഒരു ക്നാനായ സമുദായ അംഗമായ അദ്ദേഹം വടക്കേ അമേരിക്കയിലെ ക്നാനായ സമുദായ സംഘടനയായ കെസിസിഎൻഎ പരിപാടിയിൽ പങ്കെടുക്കുന്നത് ആദ്യമായാണ്.

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവർന്ന നടനാണ് ലാലു അലക്സ്. 46 വർഷത്തിലേറെയായി സിനിമാലോകത്തുള്ള ലാലു അലക്സ് വില്ലനായും സഹനടനായും ഹാസ്യ താരമായും സ്വഭാവ നടനായുമൊക്കെയായി നിരവധി സിനിമകളിൽ തിളങ്ങി. ഈ കാലയളവിനുള്ളിൽ 250-ലേറെ സിനിമകളിൽ ലാലു അലക്സ് അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ‘ബ്രോ ഡാഡി’യിലൂടെ അദ്ദേഹം ഗംഭീര തിരിച്ചു വരവ് നടത്തി.

More Stories from this section

family-dental
witywide