മോദി സര്‍ക്കാര്‍ അടുത്ത മാസം വീണേക്കുമെന്ന് ലാലു യാദവ് ; നടന്നതുതന്നെയെന്ന് ബിജെപിയും

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തോടെ മോദി സര്‍ക്കാര്‍ താഴെപ്പോകുമെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ പ്രവചനം. മോദി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഈ പരാമര്‍ശം പാടേ തള്ളി ബിജെപിയും എത്തി.

രോഗിയായ ഒരാളുടെ ഭ്രമാത്മകമായ വാക്കുകളെന്നുപറഞ്ഞാണ് ബിജെപി ലാലുവിന്റെ പ്രവചനം തള്ളിയത്. മാത്രമല്ല, അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പ് മോദിയുടെ നേതൃത്വത്തിലുള്ള, ജനങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നതാണെന്നും ബിജെപി പറഞ്ഞു.

പാര്‍ട്ടിയുടെ 28ാം സ്ഥാപകദിന പരിപാടിയിലാണ് ലാലു പ്രസാദ് യാദവിന്റെ പ്രവചനം എത്തിയത്. ഇളയ മകന്‍ തേജസ്വി യാദവിനോട് സംസാരിച്ച ലാലുപ്രസാദ്, ‘മോദി സര്‍ക്കാര്‍ ദുര്‍ബലമാണ് . എപ്പോള്‍ വേണമെങ്കിലും വീഴാം. ഓഗസ്റ്റില്‍ വീഴാം’. ഇത്തരമൊരു സാഹചര്യം നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

More Stories from this section

family-dental
witywide