
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഷേരയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ച് ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ പറഞ്ഞു.
സ്ഫോടനം നടക്കുമ്പോള്‍ രണ്ട് സൈനികരും നിയന്ത്രണരേഖയില്‍ പതിവ് നിരീക്ഷണത്തിലായിരുന്നു. സ്ഫോടനത്തെത്തുടര്‍ന്ന് പരിക്കേറ്റ രണ്ട് സൈനികരെയും ഉടന്‍ തന്നെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അതിലൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.