മൂന്നാറില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം : യുവതിക്ക് ദാരുണാന്ത്യം

മൂന്നാര്‍: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കിയില്‍ മണ്ണിടിച്ചില്‍ ദുരന്തം. മൂന്നാറില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് യുവതി മരിച്ചു. 38 വയസുള്ള മാല കുമാറാണ് മരിച്ചത്.

മൂന്നാറില്‍ എ.ജി കോളനിയിലെ വീടുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. മണ്ണിടിഞ്ഞ് വീണ് സ്ഥലത്തെ മൂന്ന് വീടുകള്‍ അപകടാവസ്ഥയിലാണെന്നാണ് വിവരം. ദേവികുളം എസ്.സി ഓഫിസിലെ ക്ലര്‍ക്കായ കുമാറിന്റെ ഭാര്യയാണ് മാല. ദമ്പതികള്‍ക്ക് മൂന്നു മക്കളുണ്ട്. ഇവരോടൊപ്പമുണ്ടായിരുന്ന മകന്‍ ഓടി മാറിയതിനാല്‍ തലനാരിഴയ്ക്ക് അപകടത്തില്‍ നിന്നും രക്ഷപെടുകയായിരുന്നു.

അതേസമയം, മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു വരികയാണ്.

More Stories from this section

family-dental
witywide