കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി; കലക്ടറും സംഘവും കുടുങ്ങി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളിൽ വീണ്ടും ഉരുൾപൊട്ടിയതായി റിപ്പോർട്ട്. കോഴിക്കോട് കളക്ടർ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് ഉരുൾപൊട്ടിയത്.

കളക്ടറും സംഘവും അര മണിക്കൂറോളം കുടുങ്ങി. ഇവരെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ജനങ്ങൾ ജാഗ്രത പാലിച്ചതിനാൽ ആളപായം ഒഴിവാക്കാനായി. ഒന്നിന് പിന്നാലെ മറ്റൊന്നായി ഒമ്പത് തവണ ഉരുൾ പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നു.

13 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വെള്ളം കയറി നിരവധി വീടുകൾ ഭാഗികമായി തകർന്നു.

landslide in kozhikode vilangad

More Stories from this section

family-dental
witywide