കനത്ത മഴ; ബദരിനാഥ് ദേശീയപാതയിൽ ഇന്ന് വൻ മണ്ണിടിച്ചിൽ, ഗ്രാമങ്ങൾ വെള്ളത്തിൽ – വിഡിയോ

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരിനാഥ് ദേശീയപാതയിൽ ഇന്ന് വൻ മണ്ണിടിച്ചിലിനെ തുടർന്ന് മണിക്കൂറുകളോളം വാഹന ഗതാഗതം നിർത്തിവച്ചു.
ഒരു കുന്നിൻ്റെ ഒരു വലിയ ഭാഗം റോഡിലേക്ക് ഇടിഞ്ഞുവീണ് ദേശീയ പാതയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരാഖണ്ഡിൻ്റെ ചില ഭാഗങ്ങളിൽ കനത്ത മഴയാണ്. മലനിരകളിൽ ഉരുൾപൊട്ടലുണ്ടായി. തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് ചമ്പാവത്ത്, ഉദ്ദംസിംഗ് നഗർ ജില്ലകളിലെ നിരവധി ഗ്രാമങ്ങൾ കനത്ത വെള്ളക്കെട്ടിലാണ്.

ഉത്തരാഖണ്ഡിലെ നദികളും കരകവിഞ്ഞൊഴുകുകയാണ്. ജോഷിമഠത്തിനടുത്ത് വിഷ്ണു പ്രയാഗിൽ അളകനന്ദ നദി അപകട സൂചനയും കടന്ന് ഒഴുകുകയാണ്.

ചമോലിയിൽ രണ്ടിടത്ത് പാറയും മണ്ണും ഇടിഞ്ഞു വീണതിനെ തുടർന്ന് വെള്ളിയാഴ്ചയും ബദരീനാഥ് ഹൈവേ തടസ്സപ്പെട്ടു. തിരക്കേറിയ ഭാനേർപാനി-പിപാൽകോട്ടി നാഗ പഞ്ചായത്ത് റോഡിലും ഗതാഗത തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി യാത്രക്കാരും നാട്ടുകാരും കുടുങ്ങിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഹൈദരാബാദിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികൾ ചമോലി ജില്ലയിൽ മണ്ണിടിച്ചിലിൽ മരിച്ചു.

Landslide On Badrinath National Highway in Uttarakhand


More Stories from this section

family-dental
witywide