വാഷിംഗ്ടൺ: നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മരുമകൾ ലാറ ട്രംപ് സെനറ്റിലേക്കുള്ള പട്ടികയിൽ നിന്ന് തന്റെ പേര് പിൻവലിച്ചതായി അറിയിച്ചു. പടിയിറങ്ങുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോയ്ക്ക് പകരമായി ലാറ എത്തിയേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപിൻ്റെ മകൻ എറിക് ട്രംപിനെയാണ് ലാറ വിവാഹം കഴിച്ചത്.
റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ (ആർഎൻസി) കോ-ചെയർവുമൺ സ്ഥാനത്ത് നിന്ന് ഈ മാസം ലാറ പടിയിറങ്ങിയിരുന്നു. ജനുവരി 20 ന് ട്രംപ് അധികാരമേറ്റാൽ റൂബിയോ സെനറ്റർ സ്ഥാനം രാജിവയ്ക്കും. പകരമായി ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസിനെ തെരഞ്ഞെടുക്കും.
ലിയ യുനാസ്ക എന്ന പേരിൽ അറിയപ്പെടുന്ന ലാറ അമേരിക്കൻ ടെലിവിഷൻ നിർമ്മാതാവും പ്രചാരണ ഉപദേശകയും മുൻ ടെലിവിഷൻ അവതാരകയുമാണ്. മാർച്ചിൽ അവർ ആർഎൻസി കോ-ചെയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
Lara trump withdraw her name post of senator