വിട്ടയച്ചില്ല; ദേഷ്യം മൂത്ത് ജഡ്ജിയെ പ്രതി ആക്രമിച്ചു, സംഭവം ലാസ് വേഗാസിൽ – വിഡിയോ

ലാസ് വേഗാസിലെ ക്ലാർക് കൌണ്ടി ജില്ലാ കോടതിയിലെ വനിതാ ജഡ്ജിയെ പ്രതി ആക്രമിച്ചു. അടിപിടി കേസിൽ ജയിലിലായ ഡിയോബ്ര റെഡെൻ എന്ന 30 വയസ്സുകരനാണ് മേശയ്ക്ക് മുകളിലൂടെ ചാടിക്കടന്ന് ജെഡ്ജിയെ താഴേക്ക് മറിച്ചിട്ട് ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കോടതി മുറിയിലെ ക്യാമറയിൽ വ്യക്തമാണ്. മേരി കേ ഹോൽത്തസ് എന്ന ജഡ്ജിക്കാണ് പരുക്കേറ്റത്.

അടിപിടിക്കേസിൽ പെട്ട പ്രതിയെ വിട്ടയക്കമെന്ന് വക്കീൽ കോടതിയോട് അപേക്ഷിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. തന്നെ വിട്ടയക്കാത്തതിൽ ദേഷ്യം വന്ന പ്രതി ജഡ്ജിയെ ആക്രമിക്കുകയായിരുന്നു. കോടതി മുറിയിലുണ്ടായിരുന്ന എല്ലാവരും ചേർന്ന് പ്രതിയെ കീഴടക്കി വിലങ്ങുവച്ച് കൊണ്ടുപോയി. ചെറിയ പരുക്കുകളോടെ ജഡ്ജി പിന്നെയും ജോലി തുടർന്നു.

Las Vegas suspect jumps over bench, violently attacks judge for denying probation

More Stories from this section

family-dental
witywide