‘ശത്രുത അവസാനിപ്പിക്കാന്‍ 5 കോടി വേണം’; സല്‍മാന്റെ ജീവന് വിലയിട്ട് ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി

മുംബൈ: നടന്‍ സല്‍മാന്‍ ഖാനുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍’ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റേതെന്ന് സംശയിക്കുന്ന വധഭീഷണി. പണം നല്‍കിയില്ലെങ്കില്‍, ബിഷ്ണോയി സംഘാംഗങ്ങളാല്‍ അടുത്തിടെ കൊലചെയ്യപ്പെട്ട മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിന്റേതിനേക്കാള്‍ മോശമായിരിക്കും സല്‍മാന്റെ ഗതി എന്നും ഭീഷണിയുണ്ട്. മുംബൈ ട്രാഫിക് പൊലീസിന് വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.

‘ഇത് നിസാരമായി കാണരുത്. ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെയിരിക്കാനും സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും’ എന്നായിരുന്നു ഭീഷണി സന്ദേശം.

സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ മുംബൈ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും ഖാന്റെ ബാന്ദ്ര വസതിക്ക് ചുറ്റും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെയുണ്ടായ ഭീഷണികളെത്തുടര്‍ന്ന് നടന്‍ അതീവ ജാഗ്രതയിലാണ്. സമീപകാലത്തായി നടന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്.

ഇതാദ്യമായല്ല ബിഷ്ണോയി സംഘവുമായി ബന്ധമുള്ളവരില്‍ നിന്നും സല്‍മാന് വധഭീഷണി നേരിടുന്നത്. 2022 ല്‍, നടനെ ഭീഷണിപ്പെടുത്തുന്ന ഒരു കത്ത് അദ്ദേഹത്തിന്റെ വസതിക്ക് സമീപമുള്ള ഒരു ബെഞ്ചില്‍ കണ്ടെത്തി, 2023 മാര്‍ച്ചില്‍ സംഘത്തിലെ അംഗങ്ങള്‍ അയച്ചതായി ആരോപിക്കപ്പെടുന്ന ഒരു ഇമെയില്‍ നടന് ലഭിച്ചു. 2024 ജനുവരിയില്‍, രണ്ടുപേര്‍ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് സല്‍മാന്റെ ഫാംഹൗസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു. ഈ സംഭവമാണ് തന്റെ വസ്തുവകകള്‍ക്ക് ചുറ്റും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടനെ പ്രേരിപ്പിച്ചത്.

ലോറന്‍സ് ബിഷ്ണോയിയുമായി സല്‍മാന്റെ ശത്രുതയ്ക്ക് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. 1998-ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന നടനെതിരെ നിലവില്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘം പക വെച്ചുപുലര്‍ത്തുകയാണ്. ബിഷ്ണോയ് സമൂഹം കൃഷ്ണമൃഗത്തെ ബഹുമാനിക്കുന്നു. അതിനാലാണ് കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന് ആരോപണമുള്ള സല്‍മാനെതിരെ സംഘം പ്രതികാരം ചെയ്യാനുള്ള പ്രധാന കാരണം.

More Stories from this section

family-dental
witywide